ദുബായിയിൽ നേരത്തെ എത്തുവാന്‍ ആവശ്യം അറിയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സും ഡല്‍ഹി ക്യാപിറ്റൽസും

ദുബായിയിൽ നടക്കുന്ന ഐപിഎലിന്റെ അവശേഷിക്കുന്ന മത്സരങ്ങളുടെ ഫിക്സ്ച്ചറുകള്‍ ഇതുവരെ ബിസിസിഐ പുറത്ത് വിട്ടിട്ടില്ലെങ്കിലും രണ്ട് ഫ്രാ‍ഞ്ചൈസികളായ ചെന്നൈ സൂപ്പര്‍ കിംഗ്സും ഡല്‍ഹി ക്യാപിറ്റൽസും ദുബായിയിൽ നേരത്തെ എത്തുവാനുള്ള ആഗ്രഹം ബിസിസിഐ അറിയിച്ചുവെന്ന് സൂചന.

പോയിന്റ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള ടീമുകളാണ് ഓഗസ്റ്റ് 20ന് എങ്കിലും ദുബായിയിൽ എത്തുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയാണെന്ന് ബിസിസിഐയെ അറിയിക്കുകയായിരുന്നു. ആവശ്യമായ ഐസൊലേഷന് ശേഷം തങ്ങളുടെ ക്യാമ്പ് നേരത്തെ തുടങ്ങുവാന്‍ ഉള്ള ആവശ്യം ആണ് ബിസിസിഐയോട് അവര്‍ പ്രകടിപ്പിച്ചത്.

ഓഗസ്റ്റ് 15നോ ഏറ്റവും കുറഞ്ഞത് 20ന് എങ്കിലും അവിടെ എത്തുവാനാണ് തങ്ങളുടെ ആഗ്രഹം എന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥ് അറിയിച്ചു. ഡല്‍ഹിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം എത്തിയിട്ടില്ലെങ്കിലും അവരും തങ്ങളുടെ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.