ഓസ്ട്രേലിയയുടെ ബംഗ്ലാദേശ് പരമ്പര ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും

ഓസ്ട്രേലിയയും ബംഗ്ലാദേശും തമ്മിൽ നടക്കുന്ന ടി20 പരമ്പരയുടെ ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അഞ്ച് ടി20 മത്സരങ്ങളിൽ ആദ്യത്തേത് ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും. 4, 6, 7, 9 തീയ്യതികളിലാണ് മറ്റു മത്സരങ്ങള്‍ നടക്കുക.

2017ന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയ ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നത്. ബംഗ്ലാദേശിൽ നാളെ മുതൽ രാജ്യത്താകമാനം ലോക്ക്ഡൗൺ പ്രഖ്യാപിക്കുവാനിരിക്കവേയാണ് ഈ തീരുമാനം. ജൂലൈ 29ന് ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസിൽ നിന്നും ബംഗ്ലാദേശ് സിംബാബ്‍വേയിൽ നിന്നും ധാക്കയിലെത്തുമെന്നാണ് അറിയുന്നത്.

മൂന്ന് ദിവസത്തെ റൂം ക്വാറന്റീനാണ് ഇരു ടീമുകളും ഇരിക്കേണ്ടത്.