ഐപിഎൽ വേദിയാവാന്‍ താല്പര്യമുണ്ടെന്നറിയിച്ച് ദക്ഷിണാഫ്രിക്ക

Ipl

ഇന്ത്യയിൽ തന്നെ ഐപിഎൽ നടത്തുമെന്ന് ബിസിസിഐ അറിയിച്ചുവെങ്കിലും എന്തെങ്കിലും അസൗകര്യം വരികയാണെങ്കില്‍ ഐപിഎൽ ദക്ഷിണാഫ്രിക്കയിൽ നടത്താമെന്ന വാഗ്ദാനവുമായി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക മുന്നോട്ട്. കഴിഞ്ഞ വര്‍ഷം യുഎഇയിൽ നടന്നതിനെക്കാള്‍ കുറഞ്ഞ ചിലവിൽ ദക്ഷിണാഫ്രിക്കയിൽ ലീഗ് നടത്താനാകുമെന്നാണ് ബോര്‍ഡ് പറയുന്നത്.

വളരെ കുറവ് യാത്ര ചിലവ് മാത്രമേ ദക്ഷിണാഫ്രിക്കയിൽ ടൂര്‍ണ്ണമെന്റ് നടത്തുന്ന പക്ഷം ഉണ്ടാകുകയുള്ളുവെന്നും അതിനാൽ തന്നെ ഫ്രാഞ്ചൈസികള്‍ക്കും ദക്ഷിണാഫ്രിക്കയിൽ നടത്തുന്നത് ആവും ലാഭകരമെന്നാണ് അറിയുന്നത്. യുഎഇയെ അപേക്ഷിച്ച് ഹോട്ടൽ ടാരിഫിലും വലിയ വ്യത്യാസം ഉണ്ടെന്നതും ദക്ഷിണാഫ്രിക്കയിൽ നടത്തുന്നത് ലാഭകരം ആകുമെന്നാണ് ദക്ഷിണാഫ്രിക്ക പറയുന്നത്.

ജോഹാന്നസ്ബര്‍ഗിലും അതിന് ചുറ്റിലുമായ വേദികളിലായി ഐപിഎൽ നടത്താനാകുമെന്നാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക മുന്നോട്ട് വെച്ച പ്രൊപ്പോസലില്‍ പറയുന്നത്.

Previous articleസന്ദേശ് ജിങ്കൻ മോഹൻ ബഗാനൊപ്പം പരിശീലനം ആരംഭിച്ചു
Next articleസയ്യദ് മോദിയിലെ മിക്സഡ് ഡബിള്‍സ് ജേതാക്കള്‍ക്ക് റാങ്കിംഗിൽ കുതിച്ച് ചാട്ടം