സന്ദേശ് ജിങ്കൻ മോഹൻ ബഗാനൊപ്പം പരിശീലനം ആരംഭിച്ചു

ഇന്ത്യൻ സെന്റർ ബാക്കായ സന്ദേശ് ജിങ്കൻ ഐ എസ് എല്ലിലേക്ക് തിരികെയെത്തിയ ശേഷം ആദ്യമായി മോഹൻ ബഗാനൊപ്പം പരിശീലനം ആരംഭിച്ചു. താരം കോവിഡ് പോസിറ്റീവ് ആയതിനാൽ അവസാന രണ്ട് ആഴ്ചകളായി ഐസൊലേഷനിൽ ആയിരുന്നു. ഇന്ന് ആണ് ജിങ്കൻ ഐസൊലേഷനിൽ നിന്ന് പുറത്ത് വന്നത്. താരം അടുത്ത മോഹൻ ബഗാൻ മത്സരം മുതൽ ജിങ്കൻ കളത്തിൽ ഇറങ്ങും.
20220125 112140

കഴിഞ്ഞ സീസൺ അവസാനം ക്രൊയേഷ്യൻ ക്ലബായ സിബെനികിലേക്ക് മാറിയിരുന്ന ജിങ്കൻ പരിക്ക് കാരണം അവിടെ അരങ്ങേറ്റം പോലും നടത്താൻ ആവാതെയാണ് തിരിച്ച് മോഹൻ ബഗാനിൽ എത്തിയത്. ജിങ്കന്റെ വരവ് മോഹൻ ബഗാനെ ആദ്യ നാലിലേക്ക് തിരികെയെത്താൻ സഹായിക്കും എന്ന് ആരാധകർ വിശ്വസിക്കുന്നു.