അവസാന ഓവറുകളിൽ വേണ്ടത്ര റൺസ് നേടാനായില്ല, ബൗളര്‍മാരുടെ പ്രകടനം പ്രശംസനീയം – എംഎസ് ധോണി

Shardulcsk

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റൽസിനോട് ഇന്നലെ ഏറ്റ തോല്‍വിയ്ക്ക് കാരണം അവസാന ഓവറുകളിൽ വേണ്ടത്ര റൺസ് ടീമിന് നേടാനായില്ല എന്നതാണെന്ന് പറഞ്ഞ് എംഎസ് ധോണി. ടീം പ്രതീക്ഷിച്ചത് 150ന് അടുത്തുള്ള സ്കോറായിരുന്നുവെന്നും എന്നാൽ 15-16 ഓവറുകള്‍ക്ക് ശേഷം ആവശ്യമായ വേഗതയിൽ റൺസ് ടീമിന് കണ്ടെത്താനായില്ലെന്നും ധോണി പറഞ്ഞു.

മത്സരം അവസാന ഓവര്‍ വരെ കൊണ്ടെത്തിച്ച തങ്ങളുടെ ബൗളര്‍മാരുടെ പ്രകടനം പ്രശംസനീയമാണെന്നും എംഎസ് ധോണി വ്യക്തമാക്കി.

Previous articleഅന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്ത് അന്ന പീറ്റേര്‍സൺ
Next articleനാളെ സ്പെയിന് വേണ്ടി ഇറങ്ങിയാൽ ബാഴ്സലോണ വണ്ടർകിഡ് ഗവി ചരിത്രം കുറിക്കും