അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്ത് അന്ന പീറ്റേര്‍സൺ

Annapeterson

ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ അന്ന പീറ്റേര്‍സൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്തു. രാജ്യത്തിനെ 64 മത്സരങ്ങളിൽ താരം പ്രതിനിധീകരിച്ചിട്ടുണ്ട്. 31ാം വയസ്സിലാണ് അന്നയുടെ റിട്ടയര്‍മെന്റ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചാലും താരം ആഭ്യന്തര ക്രിക്കറ്റിൽ സജീവമായി തന്നെ തുടരുമെന്നാണ് അറിയുന്നത്.

ഇതിനോടൊപ്പം നോര്‍ത്ത് ഹാര്‍ബര്‍ റഗ്ബിയുടെ റഗ്ബി മാനേജര്‍ ആയും താരം പ്രവര്‍ത്തിക്കും. ആഭ്യന്തര ക്രിക്കറ്റിൽ ഓക്ലാന്‍ഡ് ഹാര്‍ട്സിനെയാണ് താരം പ്രതിനിധാനം ചെയ്യുന്നത്.

Previous article“ഐ പി എൽ ഇംഗ്ലണ്ടിനെ ടി20 ലോകപ്പിൽ സഹായിക്കും”
Next articleഅവസാന ഓവറുകളിൽ വേണ്ടത്ര റൺസ് നേടാനായില്ല, ബൗളര്‍മാരുടെ പ്രകടനം പ്രശംസനീയം – എംഎസ് ധോണി