ക്രിക്കറ്റിൽ വംശീയാധിക്ഷേപം ഉണ്ട്, സാമിക്ക് പിന്തുണയുമായി ക്രിസ് ഗെയ്ൽ

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിനിടെ സൺറൈസേഴ്‌സ് താരങ്ങൾ തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന പറഞ്ഞ വെസ്റ്റിൻഡീസ് താരം ഡാരൻ സാമിക്ക് പിന്തുണമായി വെസ്റ്റിൻഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്ൽ.  വംശീയാധിക്ഷേത്തിനെതിരെയുള്ള പോരാട്ടത്തിന് ഒരിക്കലും സമയം വൈകിയിട്ട് ഇല്ലെന്നും ഇതിനെതിരെയുള്ള പോരാട്ടത്തിന് തന്റെ പിന്തുണ ഉണ്ടാവുമെന്നും ക്രിസ് ഗെയ്ൽ പറഞ്ഞു.

ക്രിക്കറ്റിൽ ഇപ്പോഴും വംശീയത നിലകൊള്ളുന്നുണ്ടെന്നും കുറെ കാലങ്ങളായി താരങ്ങൾ ഇത് അനുഭവിക്കുന്നുണ്ടെന്നും ക്രിസ് ഗെയ്ൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഐ.പി.എല്ലിനിടെ സൺറൈസേഴ്‌സ് ഹൈദരാബാദിലെ താരങ്ങൾ തന്നെ വംശീയമായി അധിക്ഷേപിച്ചിട്ടുണ്ടെന്ന ആരോപണവുമായി ഡാരൻ സാമി രംഗത്തെത്തിയത്. കൂടാതെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ ഡാരൻ സാമിയെ വംശീയമായി അധിക്ഷേപിച്ച് ഇട്ട കമന്റ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

Advertisement