റോഹോയെ സ്വന്തമാക്കാൻ ബോകോ ജൂനിയേർസ് തയ്യാർ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റോഹോയെ സ്വന്തമാക്കാൻ അർജന്റീന ക്ലബായ ബോകോ ജൂനിയേഴ്സ് തയ്യാറാകുന്നു. ഇതു സംബന്ധിച്ച് ക്ലബും മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ ആരംഭിച്ചു. ലോണിൽ അല്ല ട്രാൻസ്ഫർ ഫീസ് നൽകി തന്നെ റോഹോയെ സ്വന്തമാക്കാൻ ബോകോ ജൂനിയേഴ്സ് തയ്യാറാണ്. ഇപ്പോൾ ലോണിൽ അർജന്റീനൻ ക്ലബായ എസ്റ്റുഡിയന്റസിൽ ആണ് റോഹോ കളിക്കുന്നത്.

അവിടുത്തെ ലോൺ അവസാനിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങാൻ ഇരിക്കുകയാണ് റോഹോ. ആകെ രണ്ടു മത്സരങ്ങൾ മാത്രമെ എസ്റ്റുഡിയന്റസിൽ റോഹോ കളിച്ചിട്ടുള്ളൂ. അപ്പോഴേക്ക് താരത്തിന് പരിക്കേറ്റിരുന്നു. 2014ൽ മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ള താരമാണ് റോഹോ. എന്നാൽ പരിക്ക് കാരണം പലപ്പോഴും കളത്തിന് പുറത്തായിരുന്നു റോഹോ ഉണ്ടായിരുന്നത്.

Advertisement