കിങ്‌സ് ഇലവൻ പഞ്ചാബിന് ആശ്വാസം, ക്രിസ് ഗെയ്‌ലിന്റെ കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവ്

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ താരമായ ക്രിസ് ഗെയ്‌ലിന്റെ കൊറോണ വൈറസ് ടെസ്റ്റ് ഫലം നെഗറ്റീവ്. ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ ആരംഭിക്കെ താരത്തിന്റെ ഫലം നെഗറ്റീവ് ആയത് കിങ്‌സ് ഇലവൻ പഞ്ചാബിന് ആശ്വാസമാണ്. കഴിഞ്ഞ ദിവസം കോവിഡ് -19 പോസറ്റീവ് ആയ ജമൈക്കൻ സ്പ്രിന്റർ ഉസൈൻ ബോൾട്ടിന്റെ ജന്മദിന ആഘോഷത്തിൽ ക്രിസ് ഗെയ്‌ലും പങ്കെടുത്തിരുന്നു.

തുടർന്നാണ് ഉസൈൻ ബോൾട്ടിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത ക്രിസ് ഗെയ്‌ലും കോവിഡ്-19 ടെസ്റ്റിന് വിധേയനായത്. താൻ അതിന് ശേഷം രണ്ട് കോവിഡ്-19 ടെസ്റ്റുകൾ നടത്തുകയും നെഗറ്റീവ് ആവുകയും ചെയ്‌തെന്ന് ക്രിസ് ഗെയ്ൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

Advertisement