“മെസ്സിക്ക് പി എസ് ജിയിലേക്ക് സ്വാഗതം”

- Advertisement -

ലയണൽ മെസ്സി ബാഴ്സലോണ വിടുക ആണെങ്കിൽ തങ്ങൾ താരത്തെ പി എസ് ജിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് പി എസ് ജി പരിശീലകൻ ടൂഹൽ. മെസ്സി വരുമെന്ന് പറഞ്ഞാൽ ഈ ലോകത്ത് ഏത് കോച്ചാണ് വേണ്ട എന്ന് പറയുക എന്ന് ടൂഹൽ ചോദിക്കുന്നു. പി എസ് ജിയെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ച കോച്ചാണ് ടൂഹൽ. മെസ്സി വരണമെന്ന് ആഗ്രഹിക്കുന്നുണ്ട് എങ്കിലും മെസ്സി ബാഴ്സലോണ വിടുമെന്ന് തോന്നുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

മെസ്സി മിസ്റ്റർ ബാഴ്സലോണ ആണ്‌. ആ ക്ലബ് വിടാൻ മെസ്സി കൂട്ടാക്കും എന്ന് തോന്നുന്നില്ല എന്നും ടൂഹൽ പറഞ്ഞു. മെസ്സി അദ്ദേഹത്തിന്റെ കരിയർ ബാഴ്സലോണയിൽ തന്നെയാകും അവസാനിപ്പിക്കുന്നത് എന്നും ടൂഹൽ പറഞ്ഞു. പി എസ് ജി ട്രാൻസ്ഫർ വിൻഡോയിൽ കൂടുതൽ താരങ്ങളെ എത്തിക്കാനുള്ള ശ്രമത്തിലാണ്‌. തിയാഗോ സിൽവയും ചൊപമോടിങും എല്ലാം ക്ലബ് വിട്ടിരിക്കുകയാണ്. ഇവർക്കൊക്കെ പകരക്കാരെ കണ്ടെത്തേണ്ടതുണ്ട് എന്നും ടൂഹൽ പറഞ്ഞു.

Advertisement