മെന്ററെന്ന നിലയില്‍ ഗെയിലിന് പ്രധാന റോള്‍ – അനില്‍ കുംബ്ലെ

കളിക്കളത്തില്‍ മാത്രമല്ല കളിക്കളത്തിന് പുറത്തും ക്രിസ് ഗെയിലിന് ഇത്തവണ വലിയ റോളാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നിരയിലുള്ളതെ്നന് പറഞ്ഞ് അനില്‍ കുംബ്ലെ. സീനിയര്‍ താരവും ടി20 ഫോര്‍മാറ്റിലെ അതികായനുമായ താരം 41 വയസ്സിലേക്ക് എത്തുന്നതിനിടയിലാണ് ടീം കോച്ച് കൂടിയായ അനില്‍ കുംബ്ലെയുടെ വെളിപ്പെടുത്തല്‍.

കളിക്കാരനെന്ന നിലയില്‍ മാത്രമല്ല ഒരു മെന്ററെന്ന നിലയില്‍ കൂടിയാവും ക്രിസ് ഗെയില്‍ ടീമില്‍ പ്രാധാന്യം നേടിയിരിക്കുന്നതെന്നാണ് അനില്‍ കുംബ്ലെ പറഞ്ഞത്. യുവതാരങ്ങള്‍ താരത്തില്‍ നിന്ന് ഏറെ കാര്യങ്ങള്‍ക്കായി ഉറ്റുനോക്കുന്നുണ്ടെന്നും യുവതാരങ്ങളുടെ പാകപ്പെടുത്തലില്‍ വലിയൊരു പങ്ക് വഹിക്കാന്‍ പോകുന്നത് ഗെയിലാണെന്നും കുംബ്ലെ വ്യക്തമാക്കി.

 

Previous articleനോക്കൗട്ടിലും നിലയ്ക്കാത്ത അശ്വമേധവുമായി ട്രിന്‍ബാഗോ, ഫൈനലിലേക്ക് കടന്നത് ഒമ്പത് വിക്കറ്റ് വിജയവുമായി
Next articleഫോമിലേക്ക് തിരിച്ചെത്തി ബൈര്‍സ്റ്റോ, അര്‍ദ്ധ ശതകം, ഇംഗ്ലണ്ടിന് 145 റണ്‍സ്