ആര്‍സിബിയല്ലെങ്കിൽ താന്‍ കളിക്കുവാനാഗ്രഹിക്കുന്ന ഫ്രാഞ്ചൈസിയേതെന്ന് പറഞ്ഞ് ചഹാല്‍

Chahaldhoni

ഐപിഎലിൽ ആര്‍സിബിയ്ക്ക് വേണ്ടി സുപ്രധാന പ്രകടനം പുറത്തെടുത്ത താരമാണ് യൂസുവേന്ദ്ര ചഹാൽ. വിരാട് കോഹ്‍ലി പലപ്പോഴും സുപ്രധാന നിമിഷങ്ങളിൽ പന്ത് കൈമാറിയിട്ടുള്ള താരം കൂടിയാണ് ചഹാൽ. ആര്‍സിബിയിൽ എത്തുന്നതിന് മുംബൈ ഇന്ത്യന്‍സുമായി ഏതാനും മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. താന്‍ ആര്‍സിബിയ്ക്ക് വേണ്ടിയല്ല കളിക്കുന്നതെങ്കിൽ പിന്നെ കളിക്കുവാൻ ഏറെ ആഗ്രഹമുള്ളത് ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടിയാകുമെന്ന് താരം പറഞ്ഞു.

ചെപ്പോക്കിലെ സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചും ഈ തീരുമാനത്തിന് കാരണം ആകാമെങ്കിലും മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിൽ കളിക്കുക എന്നത് പൊതുവേ എല്ലാ ക്രിക്കറ്റര്‍മാരുടെയും ആഗ്രഹമാണ്. 2011ൽ മുംബൈ നിരയിലെത്തിയ ചഹാലിന് 2013ൽ മാത്രമാണ് ടീമിന് വേണ്ടി അരങ്ങേറ്റം നടത്തുവാന്‍ അവസരം ലഭിച്ചത്. എന്നാൽ അടുത്ത ലേലത്തിൽ താരത്തിനെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയില്ല.

2014ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിരയിലെത്തിയ ശേഷം ചഹാൽ ടീമിലെ സ്ഥിരം താരമായി മാറുകയായിരുന്നു.

Previous articleജൂൺ അവസാനം ഐപിഎൽ ഫിക്സ്ച്ചറുകളെത്തും
Next articleറൗളിൻ ബോർജസിൽ വിശ്വസം അർപ്പിച്ച് മുംബൈ സിറ്റി, പുതിയ കരാർ!!