റൗളിൻ ബോർജസിൽ വിശ്വസം അർപ്പിച്ച് മുംബൈ സിറ്റി, പുതിയ കരാർ!!

Img 20210605 125408
Credit: Twitter
- Advertisement -

ഐ എസ് എൽ ചാമ്പ്യന്മാരുടെ മിഡ്ഫീൽഡിലെ പ്രധാനിയായ റൗളിൻ ബോർജസിന് മുംബൈ സിറ്റിയിൽ പുതിയ കരാർ. മൂന്ന് വർഷത്തെ കരാർ റൗളിംഗ് ഒപ്പുവെച്ചതായി മുംബൈ സിറ്റി ഔദ്യോഗികമായി അറിയിച്ചു. അവസാന രണ്ടു സീസണായി മുംബൈ സിറ്റിക്ക് ഒപ്പമുള്ള താരമാണ് റൗളിൻ. ഐ എസ് എൽ കിരീടം നേടിയ അവസാന സീസണിൽ 20 മത്സരങ്ങളിൽ മുംബൈ സിറ്റിക്കായി റൗളിൻ കളിച്ചിരുന്നു. രണ്ട് സീസണിലായി മുംബൈ സിറ്റിക്ക് വേണ്ടി 35 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മുംബൈ സിറ്റിയുടെ ജേഴ്സിയിൽ നാലു ഗോളുകളും മൂന്ന് അസിസ്റ്റും താരം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഐ എസ് എൽ ഷീൽഡും ഐ എസ് എൽ കിരീടവു മുംബൈ സിറ്റി ആയിരുന്നു നേടിയത്. 2016 മുതൽ 2019 വരെ നോർത്ത് ഈസ്റ്റ് ടീമിനൊപ്പം ആയിരുന്നു റൗളിൻ കളിച്ചത്. ഐ എസ് എല്ലിൽ ഇതുവരെ 83 മത്സരങ്ങൾ റൗളിംഗ് കളിച്ചിട്ടുണ്ട്. മുമ്പ് ഈസ്റ്റ് ബംഗാൾ, സ്പോർടിംഗ് ഗോവ എന്നീ ടീമുകൾക്കായും കളിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ ടീമിലെയും സജീവ സാന്നിദ്ധ്യമാണ് അദ്ദേഹം. .

Advertisement