ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഐപിഎല്‍ തല്‍ക്കാലം ഉപേക്ഷിക്കുന്നതായി ഫ്രാഞ്ചൈസികള്‍ക്ക് ബിസിസിഐയുടെ അനൗദ്യോഗിക അറിയിപ്പ്

ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടുന്നതായുള്ള പ്രധാന മന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ ഐപിഎല്‍ ഉപേക്ഷിക്കുകയല്ലാതെ വഴിയില്ലെന്ന തീരുമാനത്തിലെത്തി ബിസിസിഐ. ഈ അടുത്തൊന്നും ഐപിഎല്‍ നടത്താനാകില്ലെന്ന് ഉറപ്പായതോടെയാണ് ബിസിസിഐ തങ്ങളുടെ ഈ തീരുമാനം അനൗദ്യോഗികമായി ഐപിഎല്‍ ഫ്രാഞ്ചൈസികളെ അറിയിച്ചുവെന്ന് മനസ്സിലാക്കുന്നത്.

ഒരറിയിപ്പുണ്ടാകുന്നത് വരെയാണ് ഈ തീരുമാനമെങ്കിലും ഔദ്യോഗികമായ തീരുമാനം ഇതുവരെ ബിസിസിഐ എടുത്തിട്ടില്ല. വരും ദിവസങ്ങളില്‍ ആ പ്രഖ്യാപനം വരുമ്പോള്‍ മാത്രമേ ഐപിഎല്‍ ഈ വര്‍ഷം ഉപേക്ഷിക്കുകയാണോ അതോ ഐപിഎല്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ നടത്തുവാന്‍ തീരുമാനിച്ചുവോ എന്നുള്ളത് അറിയുവാന്‍ സാധിക്കുള്ളു.

നിലവില്‍ ഐപിഎല്‍ ഉപേക്ഷിച്ചിട്ടില്ല പക്ഷേ ടൂര്‍ണ്ണമെന്റ് തല്‍ക്കാലം മാറ്റുകയാണെന്നാണ് ബിസിസിഐയുടെ അനൗദ്യോഗികമായ അറിയിപ്പ്. ഇത് ഫ്രാഞ്ചൈസികളുടെ അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിഞ്ഞ കാര്യമാണെന്നും പല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏപ്രില്‍ – മെയ് എന്ന പൊതുവേയുള്ള ഐപിഎല്‍ ജാലകത്തില്‍ ഇത്തവണ ഇനി ടൂര്‍ണ്ണമെന്റു്ണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി.

Previous articleടി20 ലോകകപ്പ് വൈകുകയാണെങ്കില്‍ തിരിച്ച് വരവിനെക്കുറിച്ച് ആലോചിച്ച് ഡി വില്ലിയേഴ്സ്
Next articleഐപിഎലില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ഫ്രാഞ്ചൈസി ഏതെന്ന് റിയാന്‍ പരാഗ്, രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്ക് നിരാശ