ഒട്ടുമുക്കാൽ ഓസ്ട്രേലിയന്‍ താരങ്ങളും ഐപിഎലിനുണ്ടാകുമെന്ന് സൂചന

Glennmaxwell

യുഎഇയിൽ നടക്കുന്ന ഐപിഎലിൽ ഓസ്ട്രേലിയന്‍ താരങ്ങളിൽ ഭൂരിഭാഗം പേരും കളിക്കാനുണ്ടാകമെന്നാണ് ലഭിയ്ക്കുന്ന വിവരം. സെപ്റ്റംബര്‍ 18ന് ആരംഭിച്ച് ഒക്ടോബര്‍ 15 വരെയാവും ഐപിഎൽ നടക്കുകയെന്നാണ് അറിയുന്നത്. ബിസിസിഐ ഐപിഎലിന്റെ പുതുക്കിയ ഫിക്സ്ച്ചര്‍ പുറത്ത് വിട്ടിട്ടില്ല.

പാറ്റ് കമ്മിന്‍സ് ഐപിഎൽ കളിക്കില്ലെന്ന് അറിയിച്ചുവെങ്കിലും ബാക്കി താരങ്ങളെല്ലാവരും കളിക്കുമെന്നാണ് അറിയുന്നത്. എന്നാൽ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോൺ ഫിഞ്ച് നേരത്തെ താരങ്ങള്‍ ദേശീയ ടീമിൽ നിന്ന് കളിക്കാതെ ഐപിഎൽ പോലുള്ള ടൂര്‍ണ്ണമെന്റ് കളിക്കുന്നത് ശരിയായ നടപടിയല്ലെന്ന് അറിയിച്ചിരുന്നു.

എന്നാൽ താരങ്ങളിൽ ബഹുഭൂരിഭാഗവും ഐപിഎൽ കളിക്കാനെത്തുമെന്നാണ് അറിയുന്നത്. വിന്‍ഡീസ് ടൂറിൽ നിന്ന് പിന്മാറിയ താരങ്ങള്‍ വരെ ഐപിഎലിന് വരുമെന്നാണ് അറിയുന്നത്.

ഐപിഎൽ യുഎഇയിൽ നടക്കുന്നതിനാൽ തന്നെ ലോകകപ്പിനുള്ള തയ്യാറെടുപ്പായി ഈ അവസരം ഉപയോഗിക്കാമെന്നാണ് താരങ്ങളുടെ ഭാഷ്യം എന്നാണ് അറിയുന്നത്.

Previous articleപാക്കിസ്ഥാനെതിരെ 10 റൺസ് വിജയം നേടി വെസ്റ്റിന്‍ഡീസ്
Next articleനെയ്മറും സാഞ്ചസും തിരിച്ചെത്തും, കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ പൊടിപാറും