നെയ്മറും സാഞ്ചസും തിരിച്ചെത്തും, കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ പൊടിപാറും

Neymar Sanchez Chili Brazil

കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ചിലിയും ബ്രസീലും ഏറ്റുമുട്ടുമ്പോൾ സൂപ്പർ താരങ്ങളായ സാഞ്ചസും നെയ്മറും തിരിച്ചെത്തും. പരിക്കിനെ തുടർന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ സാഞ്ചസ് ചിലിക്ക് വേണ്ടി കളിച്ചിരുന്നില്ല. അതെ സമയം ഇക്വഡോറിനെതിരായ ബ്രസീലിന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നെയ്മറിന് ബ്രസീൽ വിശ്രമം അനുവദിച്ചിരുന്നു. നെയ്മറിനെ കൂടാതെ തിയാഗോ സിൽവ, ഗബ്രിയേൽ ജെസൂസ്, കസെമിറോ എന്നിവർക്ക് ബ്രസീൽ വിശ്രമം അനുവദിച്ചിരുന്നു.

ശനിയാഴ്ച പുലർച്ചെയാണ് ബ്രസീലും ചിലിയും തമ്മിലുള്ള കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ പോരാട്ടം. നിലവിലെ ജേതാക്കളായ ബ്രസീലിനു തന്നെയാണ് ചിലിയെ നേരിടുമ്പോൾ മുൻതൂക്കം. ഗ്രൂപ്പ് ഘട്ടത്തിൽ ബൊളീവിയക്കെതിരെയുള്ള ഒരു ജയം മാത്രമാണ് ചിലിയുടെ സമ്പാദ്യം. അതെ സമയം നാല് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ മൂന്നും ജയിച്ചാണ് ബ്രസീലിന്റെ വരവ്.