അശ്വിൻ ക്വാറന്റൈൻ പൂർത്തിയാക്കി പരിശീലനം ആരംഭിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഡൽഹി ക്യാപിറ്റൽസ് താരം അശ്വിൻ ഐ പി എല്ലിന് മുന്നോടിയായി പരിശീലനം ആരംഭിച്ചു. ഏഴു ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയാണ് അശ്വിൻ പരിശീലനം ആരംഭിച്ചത്. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിംഗ്സിനായി കളിച്ച താരത്തെ ട്രേഡിംഗിലൂടെയാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസിനൊപ്പം പരിശീലനം ആരംഭിച്ച അശ്വിൻ ആ വീഡിയോ ഇന്നലെ ട്വിറ്ററിൽ പങ്കുവെച്ചു. ഇന്ത്യയ്ക്ക് വേണ്ടി നടത്തിയ ഗംഭീര പ്രകടനങ്ങൾക്ക് പിന്നാലെയാണ് അശ്വിൻ ഐ പി എല്ലിന് എത്തുന്നത്. ഏപ്രിൽ 10ന് ചെന്നൈ സൂപ്പർ കിങ്സിന് എതിരെയാണ് ഡൽഹി കാപിറ്റൽസിന്റെ ആദ്യ മത്സരം. ഐ പി എല്ലിലും തന്റെ ഫോം തുടരാൻ ആകുമെന്നാണ് അശ്വിൻ പ്രതീക്ഷിക്കുന്നത്.