നാപോളിക്ക് എതിരെ പരാജയപ്പെട്ടാൽ പിർലോ പുറത്തായേക്കും

Juventus Boss Andrea Pirlo

യുവന്റസിൽ പിർലോയുടെ നാളുകൾ എണ്ണപ്പെട്ടു. കിരീടത്തിൽ നിന്ന് ഒരുപാട് ദൂരെ ആയ യുവന്റസിന് ഇപ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഭീഷണിയിൽ ആയിരിക്കുകയാണ്. 28 മത്സരങ്ങളിൽ 56 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്താണ് യുവന്റസ് ഇപ്പോൾ ഉള്ളത്. അവസാന 9 സീസണിലും ലീഗ് കിരീടം നേടിയ ടീമാണ് യുവന്റസ്‌. പക്ഷെ ഇത്തവണ പക്ഷെ കിരീടം യുവന്റസിന്റെ സ്വപ്നത്തിനു അകലെയാണ്‌.

ഒന്നാമത് ഉള്ള ഇന്റർ മിലാനെക്കാൾ 12 പോയിന്റ് പിറകിലാണ് യുവന്റസ് ഉള്ളത്‌. നാലാം സ്ഥാനവും ഇപ്പോൾ സുരക്ഷിതമല്ല‌. അഞ്ചാമതുള്ള നാപോളിക്കും 56 പോയിന്റ് ആണുള്ളത്. അടുത്ത മത്സരത്തിൽ നാപോളിയും യുവന്റസും ആണ് നേർക്കുനേർ വരുന്നത്. നാപോളി വിജയിച്ചാൽ യുവന്റസ് ചാമ്പ്യൻസ് ലീഗ് യോഗ്യതക്കും പുറത്താകും. അങ്ങനെ തോൽക്കുക ആണെങ്കിൽ യുവന്റസ് പരിശീലക സ്ഥാനത്ത് നിന്ന് പിർലോ പുറത്താകും എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും ലഭിച്ചില്ല എങ്കിൽ അത് യുവന്റസിന് വൻ തിരിച്ചടിയാകും.