ഇന്ത്യൻ വനിതാ ലീഗ് പ്ലേ ഓഫ് മത്സരം മാറ്റിവെച്ചു

Indian Womens League Aiff 571 855

ഇന്ത്യൻ വനിതാ ലീഗ് പ്ലേ ഓഫ് മത്സരങ്ങൾ മാറ്റിവെക്കാൻ എ ഐ എഫ് എഫ് തീരുമാനിച്ചു. ഡൽഹിയിൽ ഏപ്രിൽ ഏഴു മുതലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ ഇന്ത്യയിൽ കൊറോണ അധികരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ ലീഗ് നടത്തേണ്ട എന്നാണ് അധികൃതരുടെ തീരുമാനം. ഇന്ത്യയിൽ അവസാന ദിവസം ഒരു ലക്ഷത്തിൽ അധികമാണ് കൊറോണ കേസ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ അവസാന മൂന്നു ദിവസവും 3500ൽ അധികം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. താരങ്ങളുടെ സുരക്ഷ കണക്കിൽ എടുത്താണ് മത്സരങ്ങൾ മാറ്റിവെക്കുന്നത് എന്നും എ ഐ എഫ് എഫ് പറഞ്ഞു.