റസ്സല്‍ പന്തെറിയാനെത്തിയത് 18ാം ഓവറില്‍, നേടിയത് അഞ്ച് വിക്കറ്റ്

Andrerussell

മുംബൈയ്ക്കെതിരെ തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആന്‍ഡ്രേ റസ്സല്‍ സ്വന്തമാക്കിയത് വെറും 2 ഓവറിലാണ്. ഇന്നിംഗ്സിലെ 18ാം ഓവറില്‍ ബൗളിംഗ് ദൗത്യം ആദ്യമായി ഏറ്റെടുത്ത റസ്സല്‍ അപകടകാരിയായ കീറണ്‍ പൊള്ളാര്‍ഡിനെയും മാര്‍ക്കോ ജാന്‍സനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കുകയായിരുന്നു.

അവസാന ഓവറില്‍ ക്രുണാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ, രാഹുല്‍ ചഹാര്‍ എന്നിവരെ പുറത്താക്കി കരീബിയന്‍ താരം തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയായിരുന്നു. 2 ഓവറില്‍ 15 റണ്‍സ് വിട്ട് നല്‍കിയാണ് താരം ഈ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.