കേരള പ്രീമിയർ ലീഗിൽ എഫ് സി കേരളക്ക് ആദ്യ പോയിന്റ്

കേരള പ്രീമിയർ ലീഗിൽ തുടർച്ചയായ നാലു പരാജയങ്ങൾക്കു ശേഷം എഫ് സി കേരളയ്ക്ക് ഒരു പോയിന്റ്. ഇന്ന് കേരള പോലീസിനെ നേരിട്ട എഫ് സി കേരള 2-2 എന്ന സമനിലയാണ് നേടിയത്. ഇഞ്ച്വറി ടൈമിലെ ഗോളാണ് എഫ് സി കേരളക്ക് സമനില നൽകിയത്. 24ആം മിനുട്ടിലെ ഗോളിലൂടെ വിനായക് എഫ് സി കേരളയ്ക്ക് ലീഡ് നൽകിയത് ആയിരുന്നു. എന്നാൽ ബിജേഷ് ബാലന്റെ ഇരട്ട ഗോളുകൾ കളി മാറ്റി.

39ആം മിനുട്ടിലെയും 82ആം മിനുട്ടിലെയും ബിജേഷിന്റെ ഗോളുകൾ സ്കോർ കേരള പോലീസിന് അനുകൂലമായി. എന്നാൽ അവസാന നിമിഷം രോഹിതിലൂടെ എഫ് സി കേരള സമനില നേടി. ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 6 പോയിന്റു മാത്രമുള്ള കേരള പോലീസിന്റെയും 1 പോയിന്റ് മാത്രം ഉള്ള എഫ് സി കേരളയുടെയും സെമി പ്രതീക്ഷകൾ അവസാനിച്ചു.

Previous articleറസ്സല്‍ പന്തെറിയാനെത്തിയത് 18ാം ഓവറില്‍, നേടിയത് അഞ്ച് വിക്കറ്റ്
Next articleമുംബൈയ്ക്കെതിരെ രണ്ടാം മത്സരത്തിലും അഞ്ച് വിക്കറ്റ് നേടി എതിര്‍ഭാഗത്തെ ബൗളര്‍