ഡല്‍ഹിയ്ക്കെതിരെയുള്ള കൊല്‍ക്കത്തയുടെ മത്സരത്തിന് റസ്സലുണ്ടാകില്ലെന്ന് സൂചന

Andrerussell

ഡല്‍ഹിയ്ക്കെതിരെയുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മത്സരത്തിൽ ആന്‍ഡ്രേ റസ്സൽ കളിക്കില്ലെന്ന് സൂചന. നാളെയാണ് മത്സരം നടക്കാനിരിക്കുന്നത്. ഇന്നലെ ചെന്നൈയ്ക്കെയിരെയുള്ള മത്സരത്തിന്റെ ഇടയിലാണ് ആന്‍ഡ്രേ റസ്സലിന് പരിക്കേറ്റത്. ഡെത്ത് ഓവറിൽ താരത്തിന്റെ സേവനം പേശിവലിവ് കാരണം മോര്‍ഗന് ഉപയോഗിക്കുവാന്‍ സാധിച്ചിരുന്നില്ല.

17ാം ഓവറിൽ ആണ് താരത്തിന് ഫീൽഡിംഗിനിടെ പരിക്കേറ്റത്. 28 റൺസ് വിട്ട് നല്‍കി മൂന്നോവര്‍ ആണ് താരം അത് വരെ എറിഞ്ഞത്. താരം നാളെ കളിക്കുമോ എന്നത് ഇപ്പോള്‍ വ്യക്തമാക്കുവാനാകില്ല എന്നാണ് കെകെആര്‍ മെന്റര്‍ ഡേവിഡ് ഹസ്സ് പറഞ്ഞത്.

മികച്ച മെഡിക്കൽ സ്റ്റാഫ് ഉള്ളതിനാൽ തന്നെ താരത്തിനെ ഫിറ്റാക്കി ടീമിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ ടീമിന് സാധിക്കുമെന്നാണ് കരുതുന്നതെന്നും എന്നാൽ സാഹചര്യം നോക്കി മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്നും ഹസ്സി പറഞ്ഞു.

Previous articleതാനോ ഫാഫോ 13ാം ഓവര്‍ വരെ ബാറ്റ് ചെയ്യണമായിരുന്നു, എന്നാൽ മത്സരം അവസാന ഓവര്‍ വരെ വരില്ലായിരുന്നു – റുതുരാജ് ഗായ്ക്വാഡ്
Next articleകുല്‍ദീപ് യാദവ് ഐപിഎലില്‍ നിന്ന് മടങ്ങി