കുല്‍ദീപ് യാദവ് ഐപിഎലില്‍ നിന്ന് മടങ്ങി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം കുല്‍ദീപ് യാദവ് ഐപിഎലില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. പരിക്ക് കാരണം താരത്തിന് ഈ സീസണ്‍ കളിക്കാനാകില്ലെന്നാണ് അറിയുന്നത്. കൂടാതെ താരത്തിന് ആഭ്യന്തര സീസണിന്റെ ഏറിയ പങ്കും നഷ്ടമാകുമെന്നാണ് ലഭിയ്ക്കുന്ന സൂചന.

കാല്‍മുട്ടിനേറ്റ പരിക്ക് കാരണം ആണ് താരം യുഎഇയിൽ നിന്ന് മടങ്ങുന്നതെന്നാണ് അറിയുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സംഘത്തിലുണ്ടെങ്കിലും വരുൺ ചക്രവര്‍ത്തിയും സുനിൽ നരൈനും തിളങ്ങുന്നതിനാൽ തന്നെ ഏറെക്കാലമായി കുല്‍ദീപിന് ടീമിൽ സ്ഥാനം ലഭിയ്ക്കുന്നില്ലായിരുന്നു.