
- Advertisement -
ഐപിഎലില്‍ ഇന്ന് എലിമിനേറ്ററില്‍ മോശം ബാറ്റിംഗ് പ്രകടനവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മത്സരത്തിന്റെ രണ്ടാം ഓവറില്‍ ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെ നഷ്ടമായ ആര്‍സിബിയ്ക്ക് പിന്നെ മത്സരത്തില്‍ തുടരെ വിക്കറ്റ് വീഴുന്നതാണ് കണ്ടത്.
എബി ഡി വില്ലിയേഴ്സിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 131 റണ്‍സാണ് ടീം നേടിയത്. ആരോണ്‍ ഫിഞ്ച് 32 റണ്‍സ് നേടിയപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ നേടിയ മൂന്ന് വിക്കറ്റുകളാണ് റോയല്‍ ചലഞ്ചേഴ്സിന്റെ നടുവൊടിച്ചത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ വാഷിംഗ്ടണ്‍ സുന്ദറിനെയും എബിഡിയെയും ഒരേ ഓവറില്‍ പുറത്താക്കി നടരാജനും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. 56 റണ്‍സാണ് എബിഡിയുടെ സംഭാവന.
Advertisement