ലിൻഡെലോഫ് എവർട്ടണ് എതിരെ കളിച്ചേക്കില്ല

20201106 211238
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്കായ വിക്ടർ ലിൻഡെലോഫ് എവർട്ടണ് എതിരായ മത്സരത്തിൽ കളിച്ചേക്കില്ല. ലിൻഡെലോഫിന് ഇപ്പോഴും പരിക്ക് ആണെന്നും അതുകൊണ്ട് തന്നെ അവസാന പരിശോധനയ്ക്ക് ശേഷം മാത്രമെ നാളെ ലിൻഡെലോഫ് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ഉണ്ടാകു എന്നും പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബസക്ഷയിറിന് എതിരായ മത്സരത്തിലും ലിൻഡെലോഫ് കളിച്ചിരുന്നില്ല.

അന്ന് ബെഞ്ചിൽ ഉണ്ടായിരുന്നു എങ്കിലും പരിക്ക് ഉള്ളത് കൊണ്ടാണ് ലിൻഡെലോഫിനെ കളത്തിൽ ഇറക്കാതിരുന്നത് എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ലിൻഡെലോഫ് ഇല്ല എങ്കിൽ വീണ്ടും ടുവൻസബെ മഗ്വയർ കൂട്ടുകെട്ട് ആകും എവർട്ടണെതിരെ ഇറങ്ങുക. കൊറോണ കാരണം അവസാന ആഴ്ചകളിൽ കളിക്കാതിരുന്ന ടെല്ലെസ് യുണൈറ്റഡിനൊപ്പം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.

Advertisement