മുന്നൂറ് കോടി ടേണോവര്‍ ഉള്ള കമ്പനികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി, ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പിന് ബിസിസിഐയുടെ മാനദണ്ഡം

- Advertisement -

ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പ് അപേക്ഷകളില്‍ മുന്നൂറ് കോടിയുടെ വാര്‍ഷിക ടേണോവര്‍ ഉള്ള കമ്പനികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് അറിയിച്ച് ബിസിസിഐ. വിവോ പിന്മാറിയതോടെ അവസാന നിമിഷം ടൂര്‍ണ്ണമെന്റിന് പുതിയ സ്പോണ്‍സര്‍മാരെ തേടി ഓടേണ്ടി വന്ന സാഹചര്യത്തിലാണ് ബിസിസിഐ.

ഓഗസ്റ്റ് 14 ആണ് അപേക്ഷ വാങ്ങുവാനുള്ള അവസാന തീയ്യതി. വിജയികളെ ഓഗസ്റ്റ് 18ന് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഡിസംബര്‍ 2020 വരെയാവും അവരുടെ സ്പോണ്‍സര്‍ഷിപ്പ് അവകാശം. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിവോ പിന്മാറുവാന്‍ തീരുമാനിച്ചത്.

ജിയോ, പതാഞ്ജലി, ടാറ്റ എന്നിവര്‍ ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പിനായി രംഗത്തെത്തുമെന്നാണ് ഉയരുന്ന അഭ്യൂഹങ്ങള്‍.

Advertisement