മാഞ്ചസ്റ്റർ സിറ്റിയുടെ ജാക്ക് ഹാരിസൺ ലീഡ്സിനായി തന്നെ കളിക്കും

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ താരമായ ജാക്ക് ഹാരിസണെ തുടർച്ചയായ മൂന്നാം സീസണിലുൻ ലീഡ്സ് യുണൈറ്റഡ് ലോണടിസ്ഥാനത്തിൽ സ്വന്തമാക്കി. അവസാന രണ്ടു സീസണിലിൽ ബിയെൽസക്ക് കീഴിലെ പ്രധാന താരമായിരുന്നു ഹാരിസൺ. 2018 മുതൽ മാഞ്ചസ്റ്റർ സിറ്റിയുടെ താരമാണെങ്കിലും ലോണിൽ തന്നെ കളിക്കാനായിരുന്നു ഹാരിസന്റെ വിധി. ഇത്തവണ ലോണിന് അവസാനം സ്ഥിര കരാറിൽ ഹാരിസണെ സൈൻ ചെയ്യാനാണ് ലീഡ്സ് ഉദ്ദേശിക്കുന്നത്.

അവസാന രണ്ടു സീസണുകളിലായി 90ൽ അധികം മത്സരങ്ങൾ താരം ലീഡ്സ് യുണൈറ്റഡിനായി കളിച്ചു. ഈ സീസണിൽ ലീഡ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയപ്പൊൾ എട്ട് അസിസ്റ്റുകളുമായി വലിയ സംഭാവന തന്നെ ഹരിസൺ നൽകി‌. 23കാരനായ താരം മുമ്പ് ന്യൂയോർക്ക് സിറ്റിയുടെ താരമായിരുന്നു. അവിടെ നിന്നാണ് മാഞ്ചസ്റ്റർ സിറ്റി ഹാരിസണെ ഇംഗ്ലണ്ടിൽ എത്തിച്ചത്‌.

Advertisement