ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പരിശീലനം കാണാനെത്തിയത് പതിനായിരങ്ങളാണ്, ധോണിയെ കണ്ടപ്പോള്‍ ആര്‍പ്പുവിളികളുമായി ആരാധകക്കൂട്ടം

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പുതിയ സീസണിന്റെ പരിശീലനത്തിന്റെ ചില ദൃശ്യങ്ങള്‍ ഇന്നലെ അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഷെയര്‍ ചെയ്തിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പരിശീലനത്തിനായി എംഎസ് ധോണി എത്തിയപ്പോള്‍ തിങ്ങി നിറങ്ങ ഗാലറിയില്‍ നിന്ന് പതിനായിരങ്ങളാണ് ആര്‍പ്പുവിളികളുമായി താരത്തെ സ്വീകരിക്കാനെത്തിയത്.

ശരിക്കുമൊരു ഐപിഎല്‍ മത്സരം പോലെ തിങ്ങി നിറങ്ങ ഗ്യാലറിയായിരുന്നു ഇന്നലെ കണ്ടത്. സന്നാഹ മത്സരത്തിന്റെ ആവേശം ഇങ്ങനെയാണെങ്കില്‍ ശരിക്കുമുള്ള ആവേശം എത്ര മടങ്ങ് അധികമാവുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഐപിഎല്‍ കോഴ വിവാദത്തിനു ശേഷം കഴിഞ്ഞ സീസണിലാണ് ടീം തിരികെ ഐപിഎലിലേക്ക് തിരികെ എത്തുന്നത്.

എന്നാല്‍ കഴിഞ്ഞ തവണ ചെന്നൈ ആരാധര്‍ക്ക് തങ്ങളുടെ ചുരുക്കം ചില മത്സരങ്ങള്‍ മാത്രമാണ് നാട്ടില്‍ നടത്തുവാനായത്. കാവേരി പ്രക്ഷോഭവും മറ്റുമായി ഗ്രൗണ്ടിലേക്ക് പ്രതിഷേധം എത്തിയപ്പോള്‍ താരങ്ങളുടെ സുരക്ഷയെ കരുതി മത്സരങ്ങള്‍ പൂനെയിലേക്ക് മാറ്റുകയായിരുന്നു. എന്നിരുന്നാലും ചെന്നൈ മാനേജ്മെന്റ് തങ്ങളുടെ ആരാധകര്‍ക്കായി പ്രത്യേകം തീവണ്ടി ബുക്ക് ചെയ്ത് ആരാധകരെ പൂനെയില്‍ മത്സരങ്ങള്‍ക്കായി എത്തിച്ചിരുന്നു.

Previous article85 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഉസ്മാന്‍ ഖവാജ
Next articleതിം ഇന്ത്യൻ വെൽസ് ചാമ്പ്യൻ