തിം ഇന്ത്യൻ വെൽസ് ചാമ്പ്യൻ

ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സിന്റെ ഫൈനലിൽ റോജർ ഫെഡററെ അട്ടിമറിച്ച് ഡൊമിനിക് തിം കരിയറിലെ ആദ്യ മാസ്റ്റേഴ്‌സിൽ മുത്തമിട്ടു. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ഡൊമിനിക് തിമിന്റെ തിരിച്ചു വരവ്. ഫെഡറർ വരുത്തിയ പിഴകളും തിമിന്റെ വിജയം എളുപ്പമാക്കി. ജയത്തോടെ റാങ്കിങ്ങിൽ നാലാം സ്ഥാനത്ത് എത്താനും ഈ ഓസ്ട്രിയക്കാരന് സാധിച്ചു.

കഴിഞ്ഞ വർഷവും ഫെഡറർ ഇവിടെ ഫൈനലിൽ തോറ്റിരുന്നു. ആദ്യ സെറ്റ് പൂർണ്ണമായ ആധിപത്യത്തോടെ കളിച്ച ഫെഡറർ രണ്ടും മൂന്നും സെറ്റുകളിൽ അലസമായി കളിച്ചത് മുതലെടുത്താണ് തിം ജയിച്ചു കയറിയത്. ഇതിന് മുന്നേ നടന്ന രണ്ട് മാസ്റ്റേഴ്സ് ഫൈനലിലും തോറ്റ ശേഷമാണ് തിം കിരീടം നേടിയത്.

Previous articleചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പരിശീലനം കാണാനെത്തിയത് പതിനായിരങ്ങളാണ്, ധോണിയെ കണ്ടപ്പോള്‍ ആര്‍പ്പുവിളികളുമായി ആരാധകക്കൂട്ടം
Next articleഇന്ത്യയ്ക്കെതിരെ പരമ്പരവിജയം ഓസ്ട്രേലിയയ്ക്ക് റാങ്കിംഗില്‍ മുന്നേറ്റം, ന്യൂസിലാണ്ട് മൂന്നാം സ്ഥാനത്ത്