ഐപിഎലിന് രണ്ടര മാസത്തെ പ്രത്യേക ജാലകം അടുത്ത ഐസിസി എഫ്ടിപി മുതൽ ലഭിയ്ക്കും – ജയ് ഷാ

ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി അധിഷ്ഠിത ക്രിക്കറ്റ് ടൂര്‍ണ്ണമെന്റായ ഐപിഎലിന് പ്രത്യേക ജാലകം അടുത്ത ഐസിസി എഫ്ടിപിയിൽ ലഭിയ്ക്കുമെന്ന് അറിയിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ.

കൂടുതൽ ഫ്രാഞ്ചൈസികള്‍ ഉടന്‍ ഇല്ലെങ്കിലും ഐസിസിയുമായി രണ്ടര മാസത്തെ പ്രത്യേക ജാലകം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറ്റ് ബോര്‍ഡുകളും അതിനോട് അനുകൂല നിലപാടാണെന്നും ഏവര്‍ക്കും ഗുണം ചെയ്യുന്നതിനാൽ ഉടന്‍ തന്നെ ഇത് സംബന്ധിച്ച് അനുമതി ലഭിയ്ക്കുമെന്നുമാണ് ജയ് ഷാ സൂചിപ്പിച്ചത്.

2027 ഐപിഎൽ ആകുമ്പോളേക്കും ബിസിസിഐ 94 മത്സരങ്ങളിലേക്ക് ഐപിഎൽ ഉയര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. നിലവിൽ ഐപിഎലില്‍ 74 മത്സരങ്ങളാണുള്ളത്.