ഐപിഎൽ കളിച്ച ഓസ്ട്രേലിയന്‍ താരങ്ങള്‍ വിന്‍ഡീസ്, ബംഗ്ലാദേശ് പരമ്പരയിൽ നിന്ന് പിന്മാറി

Australia

ഓസ്ട്രേലിയ തങ്ങളുടെ വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ് വൈറ്റ് ബോള്‍ ടൂറിനുള്ള സംഘത്തെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ ഐപിഎൽ കളിച്ച പ്രമുഖ താരങ്ങള്‍ ഈ പരമ്പരയിൽ നിന്ന് വിട്ട് നില്‍ക്കുകയാണെന്ന് അറിയിച്ചു. 18 അംഗ സംഘത്തെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്സ്വെല്‍, ജൈ റിച്ചാര്‍ഡ്സൺ, കെയിന്‍ റിച്ചാര്‍ഡ്സൺ, ഡാനിയേൽ സാംസ്, മാര്‍ക്കസ് സ്റ്റോയിനിസ്, സ്റ്റീവ് സ്മിത്ത് എന്നിവരാണ് പിന്മാറിയത്. ഇതിൽ സ്റ്റീവ് സ്മിത്ത് പരിക്ക് കാരണമാണ് പിന്മാറിയതെന്ന് അറിയുന്നു.

ജൂൺ 28ന് ഓസ്ട്രേലിയ വിന്‍ഡീസ് പര്യടനത്തിനായി യാത്രയാകും. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ബംഗ്ലാദേശ് പര്യടനത്തിന്റെ വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല.

ഓസ്ട്രേലിയ : Aaron Finch (C), Ashton Agar, Wes Agar, Jason Behrendorff, Alex Carey, Dan Christian, Josh Hazlewood, Moises Henriques, Mitchell Marsh, Riley Meredith, Ben McDermott, Josh Philippe, Mitchell Starc, Mitchell Swepson, Ashton Turner, Andrew Tye, Matthew Wade, Adam Zampa.

Previous articleഇന്ത്യന്‍ ലൈനപ്പിലേക്ക് നോക്കിയാൽ മുഴുവന്‍ ലോകോത്തര താരങ്ങള്‍ – റോസ് ടെയിലര്‍
Next articleഅങ്കീത് ചവാന്റെ വിലക്ക് നീങ്ങി ബിസിസിഐ