ഇന്ത്യന്‍ ലൈനപ്പിലേക്ക് നോക്കിയാൽ മുഴുവന്‍ ലോകോത്തര താരങ്ങള്‍ – റോസ് ടെയിലര്‍

ഇന്ത്യ ഏറെകാലമായി ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമാണെന്നും അവരുടെ നിലവാരം വളരെ കാലമായി ഉയര്‍ത്തി വെച്ചിട്ടുള്ള ടീം ആണെന്നും പറഞ്ഞ് ന്യൂസിലാണ്ട് സീനിയര്‍ താരം റോസ് ടെയിലര്‍. ഇന്ത്യന്‍ ലൈനപ്പിലൂടെ കടന്ന് പോയാൽ തന്നെ ഒട്ടനവധി ലോകോത്തര താരങ്ങളാണുള്ളതെന്ന് കാണാം. അവര് ഏത് അന്തിമ ഇലവനെ തിരഞ്ഞെടുത്താലും അത് കടുപ്പമേറിയ ടീമായിരിക്കുമെന്ന് ടെയിലര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ 15 അംഗ സംഘത്തിൽ നിന്ന് പുറത്ത് പോകുന്ന താരങ്ങളും ലോകോത്തര താരങ്ങളാണെന്നതാണ് ശ്രദ്ധിക്കേണ്ടതെന്നും റോസ് ടെയിലര്‍ പറഞ്ഞു. പ്രമുഖ താരങ്ങളില്ലാതെ ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര വിജയിച്ച് ലോകത്തെ ഞെട്ടിച്ചിരുന്നു. ജൂൺ 18ന് സൗത്താംപ്ടണിലാണ് ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ അരങ്ങേറുന്നത്.

ഫൈനൽ വിജയികള്‍ക്ക് 12 കോടി രൂപയും റണ്ണേഴ്സപ്പിന് 6 കോടി രൂപയുമാണ് സമ്മാനത്തുക.

Previous article2025 ചാമ്പ്യന്‍സ് ട്രോഫി നടത്തുവാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ബംഗ്ലാദേശ്
Next articleഐപിഎൽ കളിച്ച ഓസ്ട്രേലിയന്‍ താരങ്ങള്‍ വിന്‍ഡീസ്, ബംഗ്ലാദേശ് പരമ്പരയിൽ നിന്ന് പിന്മാറി