ഐപിഎല്‍ ഇഷാന്‍ കിഷനെ അന്താരാഷ്ട്ര ക്രിക്കറ്റിനായി പാകപ്പെടുത്തി

Ishankohlimorgan
- Advertisement -

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരെയുള്ള വിജയത്തില്‍ ബാറ്റിംഗില്‍ ഇഷാന്‍ കിഷനും വിരാട് കോഹ്‍ലിയും ആണ് തിളങ്ങിയതെങ്കിലും തന്റെ അരങ്ങേറ്റ മത്സരത്തില്‍ അര്‍ദ്ധ ശതകം നേടിയ ഇഷാന്‍ കിഷന്‍ ആണ് കളിയിലെ താരമായി മാറിയത്.

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്ന അതേ ശൈലിയില്‍ താരം ആദ്യ മത്സരത്തില്‍ ബാറ്റ് വീശിയപ്പോള്‍ 32 പന്തില്‍ നിന്ന് 56 റണ്‍സ് നേടി ഇഷാന്‍ കിഷന്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കുകയായിരുന്നു.

ഐപിഎല്‍ ഇഷാന്‍ കിഷനെ അന്താരാഷ്ട്ര ക്രിക്കറ്റിന് വേണ്ടി മികച്ച രീതിയില്‍ പാകപ്പെടുത്തിയെന്ന് ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു. താരത്തിന്റെ പ്രകടനത്തില്‍ തനിക്ക് അത്ഭുതമൊന്നുമില്ലായിരുന്നുവെന്നും ഐപിഎലില്‍ സമാനമായ പ്രകടനം താരം പുറത്തെടുക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നുവെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

Advertisement