“രോഹിത് ശർമ്മ ക്യാപ്റ്റൻസി ഹർദിക് പാണ്ഡ്യക്ക് നൽകണം”

Rohit Sharma Hadrik Pandya India

ടി20 ടീമിന്റെ ക്യാപ്റ്റൻസി നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമ്മ ഹർദിക് പാണ്ഡ്യക്ക് നൽകണമെന്ന് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. ശ്രീലങ്കക്കെതിരായ ടി20 പരമ്പര ഇന്ത്യ 2-1ണ് സ്വന്തമാക്കിയതിന് പിന്നാലെയാണ് രോഹിത് ശർമ്മ ക്യാപ്റ്റൻസി ഹാർദിക് പാണ്ഡ്യയെ ഏൽപ്പിക്കണമെന്ന് ജഡേജ ആവശ്യപ്പെട്ടത്.

നിലവിൽ രോഹിത് ശർമ്മ മികച്ച ക്യാപ്റ്റൻ ആണെന്നും എന്നാൽ മഹേന്ദ്ര സിങ് ധോണി വിരാട് കോഹ്‌ലിക്ക് ക്യാപ്റ്റൻസി നൽകിയത് പോലെ പാണ്ഡ്യക്ക് ക്യാപ്റ്റൻസി നൽകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ജഡേജ പറഞ്ഞു. അന്ന് വിരാട് കോഹ്‌ലിക്ക് ക്യാപ്റ്റൻസിക്ക് നൽകാനായുള്ള തീരുമാനം ബോർഡിന്റേത് ആയിരുന്നില്ലെന്നും ധോണിയുടേത് ആയിരുന്നെന്നും ജഡേജ പറഞ്ഞു.

2022 ടി20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് ടി20 ടീമിന് പുതിയ ക്യാപ്റ്റൻ വേണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു.