ഫിറ്റ്നെസ്സ് ടെസ്റ്റ് പരാജയപ്പെട്ടുവെങ്കിലും താരത്തെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തി പാക്കിസ്ഥാന്‍

- Advertisement -

പാക്കിസ്ഥാന്റെ 15 അംഗ സ്ക്വാഡില്‍ ഇടം പിടിച്ച ഒരു താരം ഫിറ്റ്നെസ്സ് ടെസ്റ്റ് പരാജയപ്പെട്ടുവെന്ന് തുറന്ന് പറഞ്ഞ് മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹക്ക്. ഓള്‍റൗണ്ടര്‍ ഇമാദ് വസീം ആണ് ടീമില്‍ ഇടം പിടിച്ചുവെങ്കിലും ഫിറ്റ്നെസ്സ് ടെസ്റ്റ് പരാജയപ്പെട്ടത്. താരം ഫിറ്റ്നെസ്സ് ടെസ്റ്റില്‍ പരാജയപ്പെട്ടുവെങ്കിലും തങ്ങള്‍ താരത്തിനു ഒരു സഹായമെന്ന നിലയില്‍ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് ഇന്‍സമാം പറഞ്ഞത്.

പതിനഞ്ചംഗ ടീമില്‍ ഇടം പിടിച്ച മുഹമ്മദ് ഹഫീസിനും ടീമിലെ സ്ഥാനം പരിക്ക് ഭേദമായാല്‍ മാത്രമേയുണ്ടാകുകയുള്ളുവെന്ന് പാക്കിസ്ഥാന്‍ ബോര്‍ഡ് വെളിപ്പെടുത്തിയിട്ടുണ്ട്.

Advertisement