ഇന്ത്യന്‍ ടെസ്റ്റ് ടീമിൽ തുടരാനാകുന്നത് രഹാനെയുടെ ഭാഗ്യം – ഗൗതം ഗംഭീര്‍

Ajinkyarahane

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായി തുടരാനാകുന്ന അജിങ്ക്യ രഹാനെ ഭാഗ്യവാനാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കാന്‍പൂരില്‍ ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ കോഹ്‍ലിയുടെ അഭാവത്തിൽ രഹാനെയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.

അടുത്തിടെയായി മോശം ഫോമിലൂടെ കടന്ന് പോകുന്ന താരം ടീമിൽ തുടരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും ഇന്ത്യന്‍ പിച്ചിൽ താരം റൺസ് കണ്ടെത്തിയില്ലെങ്കില്‍ പിന്നെ ടെസ്റ്റ് ടീമിലെ സ്ഥാനം തന്നെ താരത്തിന് നഷ്ടമാകുമെന്നും ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു.

Previous articleഐ എസ് എല്ലിൽ ഇന്ന് ഹൈദരബാദ് ചെന്നൈയിൻ പോരാട്ടം
Next articleബംഗ്ലാദേശ് നിരയിൽ പുതിയ താരങ്ങള്‍ വരുന്നില്ല – ഇന്‍സമാം ഉള്‍ ഹക്ക്