വിൻഡീസ് പരമ്പരയിൽ തന്റേത് പോസിറ്റീവ് സമീപനം ആയിരുന്നില്ല – ഇഷാൻ കിഷൻ

Sports Correspondent

Ishankishan
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെ ആദ്യ മത്സരത്തിൽ 89 റൺസ് നേടിയ ഇഷാൻ കിഷൻ ആയിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയുടെ 62 റൺസ് വിജയത്തിന് ശേഷം സംസാരിക്കുമ്പോള്‍ താരം പറഞ്ഞത് താന്‍ വിന്‍ഡീസ് പരമ്പരയിലെ പരാജയത്തിൽ നിന്ന് ഏറെ പഠിച്ചുവെന്നാണ്.

ആ പരമ്പരയിലെ തന്റെ സമീപനം അത്ര പോസിറ്റീവ് ആയിരുന്നില്ലെന്നും ഇത്തവണ താൻ കാര്യങ്ങൾ സാധാരണ പോലെ വയ്ക്കുവാനാണ് ശ്രമിച്ചതെന്നും ഇഷാൻ പറഞ്ഞു. ഇത്തവണ ബോള്‍ ശ്രദ്ധിച്ച് അതിന്റെ മെറിറ്റിൽ കളിക്കാനാണ് ശ്രമിച്ചതെന്നും ഇഷാന്‍ കൂട്ടിചേര്‍ത്തു.