ആദ്യ രണ്ട് ദിവസം കളി നടന്നില്ല, എന്നിട്ടും ഇന്നിംഗ്സ് ജയവുമായി ന്യൂസിലാണ്ട്

വെല്ലിംഗ്ടണ്‍ ടെസ്റ്റിന്റെ ആദ്യ രണ്ട് ദിവസവും മഴ മൂലം കളി നടക്കാതിരുന്നുവെങ്കിലും ബാക്കി മൂന്ന് ദിവസത്തെ കളിയില്‍ നിന്ന് ഇന്നിംഗ്സ് ജയം സ്വന്തമാക്കി ന്യൂസിലാണ്ട്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 432/6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 209 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്നിംഗ്സിന്റെയും 12 റണ്‍സിന്റെയും വിജയം ടീം സ്വന്തമാക്കിയത്. മത്സരത്തില്‍ റോസ് ടെയിലര്‍ ആണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂസിലാണ്ടിനായി ആദ്യ ഇന്നിംഗ്സില്‍ താരം ഇരട്ട ശതകം നേടിയിരുന്നു.

80/3 എന്ന നിലയില്‍ എന്ന നിലയില്‍ അഞ്ചാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിനു 129 റണ്‍സ് കൂടി മാത്രമേ തലേ ദിവസത്തെ സ്കോറിനോട് ചേര്‍ക്കുവാനായുള്ളു. 67 റണ്‍സ് നേടിയ ബംഗ്ലാദേശ് നായകന്‍ മഹമ്മദുള്ളയാണ് ടീമിന്റെ ടോപ് സ്കോറര്‍. മുഹമ്മദ് മിഥുന്‍ 47 റണ്‍സും സൗമ്യ സര്‍ക്കാര്‍ 28 റണ്‍സും നേടി പുറത്തായി. ന്യൂസിലാണ്ടിനായി നീല്‍ വാഗ്നര്‍ അഞ്ചും ട്രെന്റ് ബോള്‍ട്ട് നാലും വിക്കറ്റ് നേടിയാണ് ബംഗ്ലാദേശിനെ ഇന്നിംഗ്സ് തോല്‍വിയിലേക്ക് തള്ളിയിട്ടത്.