സുനില്‍ നരൈനെ പരിഗണിക്കാത്തത് ഫിറ്റ്നെസ്സ് പ്രശ്നങ്ങള്‍ കാരണം

- Advertisement -

വിന്‍ഡീസിന്റെ ലോകകപ്പ് സ്ക്വാഡിലേക്ക് ഒരേ ഒരു സ്പിന്നറെ മാത്രമാണ് ബോര്‍ഡ് പരിഗണിച്ചത്. അത് അവരുടെ പ്രധാന സ്പിന്നറായ ആഷ്‍ലി നഴ്സിനെയായിരുന്നു. വിന്‍‍ഡീസ് നിരയില്‍ നിന്ന് സുനില്‍ നരൈനെ പരിഗണിക്കാതിരുന്നതിനു ഇപ്പോള്‍ വിശദീകരണവുമായി ബോര്‍ഡ് വൃത്തങ്ങള്‍ എത്തിയിരിക്കുകയാണ്. നരൈന്‍ വിന്‍ഡീസിനു വേണ്ടി കളിയ്ക്കുവാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും താരത്തിന്റെ പരിക്കാണ് തിരിച്ചടിയായതെന്നാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റോബര്‍ട് ഹെയിന്‍സ് വ്യക്തമാക്കിയത്.

ഐപിഎലില്‍ സുനില്‍ നരൈന്‍ ഓരോ മത്സരത്തിനു ശേഷവും ചികിത്സ തേടുന്നുണ്ടെന്നും പത്ത് ഓവറുകള്‍ താരത്തിനു എറിയുക പ്രയാസമാണെന്നാണ് നരൈനോട് ഞങ്ങള്‍ സംസാരിച്ചപ്പോള്‍ മനസ്സിലായത്. താരത്തിനു ലോകകപ്പ് കളിയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇത്തരത്തിലാണ് സ്ഥിതിയെന്ന് താരം വിശദീകരിച്ചുവെന്നും ഹെയിന്‍സ് വ്യക്തമാക്കി.

Advertisement