പരിക്കേറ്റ ബെൻ ഫോക്സ് മൂന്ന് മാസത്തോളം പുറത്ത്

Sports Correspondent

ഇംഗ്ലണ്ടിന്റെ ന്യൂസിലാണ്ട് ടെസ്റ്റ് പരമ്പരയിൽ നിന്ന് ബെൻ ഫോക്സ് പുറത്ത്. പരിക്കേറ്റ താരം മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് അറിയുന്നത്. സറേയ്ക്ക് വേണ്ടി കളിക്കുമ്പോൾ ഡ്രസ്സിംഗ് റൂമിൽ സ്കോസിൽ ചവിട്ടി സ്ലിപ്പായി ആണ് താരം വീണ് പരിക്കേറ്റത്. സറേയുടെ മെഡിക്കൽ ടീം താരത്തിന്റെ റീഹാബിലിറ്റേഷൻ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കും.

ഇതുവരെ ഇംഗ്ലണ്ടിന് വേണ്ടി എട്ട് ടെസ്റ്റുകളിൽ താരം കളിച്ചിട്ടുണ്ട്. ന്യൂസിലാണ്ടിനെതിരെ ആദ്യ ടെസ്റ്റിലും താരമായിരിക്കും കീപ്പിംഗ് ജോലി ഏറ്റെടുക്കുക എന്നായിരുന്നു വിലയിരുത്തപ്പെട്ടത്. പകരം ഇംഗ്ലണ്ട് സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ജെയിംസ് ബ്രേസി തന്റെ ഇംഗ്ലണ്ട് അരങ്ങേറ്റം നടത്തുമെന്നാണ് കരുതുന്നത്.