ടെർ സ്റ്റേഗൻ ബാഴ്സലോണ വിടില്ല, ഡോർട്മുണ്ടിൽ നിന്ന് ഓഫറില്ല

20210517 175129
Credit: Twitter
- Advertisement -

ബാഴ്സലോണയുടെ ജർമ്മൻ ഗോൾ കീപ്പറായ ടെർ സ്റ്റേഗൻ ക്ലബ് വിടും എന്നുള്ള അഭ്യൂഹങ്ങളെ ടെർ സ്റ്റേഗം തന്നെ തള്ളി. ബൊറൂസിയ ഡോർട്മുണ്ട് ടെർ സ്റ്റേഗനായി ഒരു ഓഫറും നൽകിയിട്ടില്ല എന്ന് ക്ലബിന്റെ വൃത്തങ്ങൾ വ്യക്തമാക്കി. ടെർ സ്റ്റേഗൻ ബാഴ്സലോണ വിട്ടു പോകുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നും ഈ വരുന്ന സീസണിൽ അദ്ദേഹം ബാഴ്സലോണയിൽ തന്നെ ഉണ്ടാകുമെന്നും ട്രാൻസ്ഫർ വിദഗ്ദ്ധൻ ഫബ്രിസിയോ റൊമാനോ പറഞ്ഞു.

ഇപ്പോൾ പരിക്ക് മാറാനായി ശസ്ത്രക്രിയ നടത്തി വിശ്രമത്തിലാണ് ടെർ സ്റ്റേഗൻ ഉള്ളത്. മൂന്ന് മാസം കഴിഞ്ഞു മാത്രമെ താരം ഇനി കളത്തിൽ എത്തുകയുള്ളൂ 2014 മുതൽ ബാഴ്സലോണയിൽ ഉള്ള താരമാണ് ടെർ സ്റ്റേഗൻ. ബാഴ്സലോണക്ക് ഒപ്പം ഇതുവരെ നാലു ലാലിഗ കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ടെർ സ്റ്റേഗൻ സ്വന്തമാക്കിയിട്ടുണ്ട്.

Advertisement