അരങ്ങേറ്റം ഗംഭീരമാക്കി ശ്രേയസ്, ഇന്ത്യ ഭേദപ്പെട്ട നിലയിൽ

20211125 171214

ന്യൂസിലൻഡിന് എതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ദിവസം അവസാനിക്കുമ്പോൾ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. 4 വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ആദ്യ ദിവസം അവസാനിപ്പിച്ചത്. ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ച ഇന്ത്യക്ക് വേണ്ടി ഇന്ന് ഏറ്റവും തിളങ്ങിയത് അരങ്ങേറ്റക്കാരൻ ശ്രേയസ് അയ്യർ ആണ്. താരം 75 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. 50 റൺസുമായി ജഡേജയും ഇപ്പോൾ ക്രീസിൽ ഉണ്ട്.

ഇന്ത്യക്കായി ഓപ്പണർ ശുബ്മൻ ഗില്ലും അർധ സെഞ്ച്വറി നേടി. 52 റൺസ് എടുത്താണ് ഗിൽ പുറത്തായത്. ക്യാപ്റ്റൻ രഹാനെ 35 റൺസ്, മായങ്ക 13 റൺസ്, പൂജാര 26 റൺസ് എന്നിവരാണ് ഇന്ത്യക്ക് നഷ്ടപ്പെട്ട ബാക്കി വിക്കറ്റുകൾ. ന്യൂസിലൻഡിനായി കെയ്ല് ജാമിസൺ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സൗതി ഒരു വിക്കറ്റും വീഴ്ത്തി.

Previous articleഐ എസ് എൽ ഇനി വൺ ഫുട്ബോളിലും, 200ൽ അധികം രാജ്യങ്ങളിൽ ഐ എസ് എൽ എത്തും
Next articleസന്തോഷ് ട്രോഫി, കർണാടകയ്ക്ക് രണ്ടാം വിജയം