ഞായറാഴ്ച ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന അവസാന ടി20യിൽ ശ്രീലങ്കയെ തോൽപ്പിച്ചതോടെ ഇന്ത്യ ടി20യിലെ ഒരു റെക്കോർഡിനൊപ്പം എത്തി. തോൽവി ഏറ്റുവാങ്ങാതെ തുടർച്ചയായി ഏറ്റവും കൂടുതൽ ടി20 വിജയങ്ങൾ എന്ന റെക്കോർഡിന് ഒപ്പമെത്താൻ ആണ് ഇന്ത്യക്ക് ആയത്. ടി20 ഫോർമാറ്റിൽ അവസാന 12 കളികളിൽ 12 വിജയങ്ങളാണ് ഇന്ത്യയുടെ സമ്പാദ്യം. അഫ്ഗാനിസ്ഥാന്റെയും റൊമാനിയയുടെയും റെക്കോർഡിന് ഒപ്പം ആണ് ഇന്ത്യ എത്തിയത്.
ഇന്നലെ 147 റൺസ് എന്ന ശ്രീലങ്കൻ വിജയലക്ഷ്യം അനായാസം മറികടന്ന ടീം ഇന്ത്യ പരമ്പര തൂത്തു വാരിയിരുന്നു














