ഇന്ത്യയുടെ താളം തെറ്റിയ ബാറ്റിംഗ് പ്രകടനം, റണ്‍സ് കണ്ടെത്തിയത് ശ്രേയസ്സ് അയ്യര്‍ മാത്രം

Shreyasiyer

ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യയുടെ മോശം ബാറ്റിംഗ് പ്രകടനം. ടോപ് ഓര്‍ഡറില്‍ ആര്‍ക്കും റണ്‍സ് കണ്ടെത്താനാകാതെ പോയപ്പോള്‍ ടീം 20/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ഇതില്‍ കോഹ്‍ലി പൂജ്യത്തിന് പുറത്താകുകയായിരുന്നു. പിന്നീട് ഋഷഭ് പന്ത് – ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ട് 28 റണ്‍സുമായി പ്രതീക്ഷ നല്‍കിയെങ്കിലും 21 റണ്‍സ് നേടിയ ഋഷഭ് പന്തിനെ സ്റ്റോക്സ് പുറത്താക്കിയതോടെ ഇന്ത്യ 48/4 എന്ന നിലയില്‍ പരുങ്ങലിലായി.

Englandjofra

തുടര്‍ന്ന ശ്രേയസ്സ് അയ്യര്‍ – ഹാര്‍ദ്ദിക് പാണ്ഡ്യ കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 36 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യര്‍ക്കൊപ്പം ഹാര്‍ദ്ദിക്കും റണ്‍സ് കണ്ടെത്തിയപ്പോള്‍ അഞ്ചാം വിക്കറ്റില്‍ കൂട്ടുകെട്ട് 54 റണ്‍സ് നേടി. 19 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വിക്കറ്റ് വീഴ്ത്തി ജോഫ്രയാണ് കൂട്ടുകെട്ട് തകര്‍ത്തത്.

Shreyashardik

അതെ ഓവറില്‍ തന്നെ ശര്‍ദ്ധുല്‍ താക്കൂറിനെ വീഴ്ത്തി ജോഫ്ര തന്റെ മൂന്നാം വിക്കറ്റ് നേടി. അവസാന ഓവറില്‍ പുറത്താകുമ്പോള്‍ 48 പന്തില്‍ നിന്ന് 67 റണ്‍സാണ് ശ്രേയസ്സ് അയ്യര്‍ നേടിയത്. 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 124 റണ്‍സാണ് നേടിയത്.

Previous articleവനിതാ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ തീരുമാനമായി, മാഞ്ചസ്റ്റർ സിറ്റിക്ക് ബാഴ്സലോണ എതിരാളികൾ
Next articleഹസാർഡ് റയലിൽ തിളങ്ങും എന്ന് സിദാൻ