സിഡ്നിയില്‍ പരിശീലനം ആരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ ടെസ്റ്റ് താരങ്ങള്‍

- Advertisement -

ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പര ആരംഭിക്കുവാനിരിക്കവെ സിഡ്നിയില്‍ പരിശീലനം തുടങ്ങുവാന്‍ തീരുമാനിച്ച് ടീമിലെ ടെസ്റ്റ് സ്പെഷ്യലിസ്റ്റുകള്‍. ഇന്ത്യ ഓസ്ട്രേലിയയില്‍ ഒരു പരമ്പര വിജയം നേടുമെന്ന് ഏറെ സാധ്യത കല്പിക്കപ്പെടുന്ന ഒരു സമയത്ത് ബിസിസിഐ ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാറിനെ സിഡ്നിയിലേക്ക് എത്തിച്ച് ടീമിലെ ടെസ്റ്റ് സ്പെഷ്യലിസ്റ്റുകള്‍ക്ക് പരിശീലനം ആരംഭിക്കുവാന്‍ ഒരുങ്ങുന്നുവെന്നാണ് അറിയുന്നത്.

അജിങ്ക്യ രഹാനെ, മുരളി വിജയ്, പാര്‍ത്ഥിവ് പട്ടേല്‍ എന്നിവര്‍ക്കൊപ്പം യുവ താരങ്ങളായ പൃഥ്വി ഷായും, ഹനുമ വിഹാരിയും ആവും ബംഗാറിനൊപ്പം പരിശീലനം നടത്തുകയെന്നാണ് അറിയുന്നത്. ബംഗാര്‍ സിഡ്നിയില്‍ എത്തിയെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചപ്പോള്‍ ന്യൂസിലാണ്ടില്‍ എ ടീമിനൊപ്പമായിരുന്ന ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളും ഓസ്ട്രേലിയയിലേക്ക് എ്തതുകയാണെന്നാണ് അറിഞ്ഞത്.

28നു ആദ്യ ഫസ്റ്റ് ക്ലാസ് സന്നാഹ മത്സരം നടക്കുന്നതിനു മുമ്പ് നവംബര്‍ 25വരെ ഈ താരങ്ങള്‍ പരിശീലനത്തില്‍ ഏര്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Advertisement