മെസ്സി ഇല്ലേൽ എന്ത്, ഇക്കാർഡിയും ഡിബാലയും ഉണ്ടല്ലോ, അർജന്റീനയ്ക്ക് മിന്നുന്ന ജയം

- Advertisement -

മെസ്സി ഇല്ലാത്തത് ഒന്നും അർജന്റീനയെ ഇപ്പോൾ വിഷമത്തിലാക്കുന്നില്ല. തുടർച്ചയായ രണ്ടാം മത്സരത്തിലും അർജന്റീന മെക്സിക്കോയെ തോൽപ്പിച്ചു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്. ഡിബാലയും ഇക്കാർഡിയുൻ ഒരുമിച്ച് ഇറങ്ങിയ മത്സരത്തിൽ അവർ തന്നെയാണ് രക്ഷകരായതും.

കളി തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ഇക്കാർഡി അർജന്റീനയുടെ ആദ്യ ഗോൾ നേടി. ലമേലയുടെ പാസിൽ നിന്നായിരുന്നു ഇക്കാർഡിയുടെ ഗോൾ. ഇദ്ദേഹത്തിന്റെ അർജന്റീന ജേഴ്സിയിലെ ആദ്യ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ കളി അവസാനിക്കാൻ മൂന്ന് മിനുട്ട് മാത്രം ബക്കിയുള്ളപ്പോൾ ഡിബാല നേടിയ ഗോളാണ് അർജന്റീനയുടെ ജയം ഉറപ്പിച്ചത്.

അർജന്റീനയുടെ താൽക്കാലിക പരിശീലകൻ സ്കലോനിയുടെ കീഴിയിലെ അർജന്റീനയുടെ നാലാം ജയമാണിത്. ആറു തവണ ആണ് സ്കലോനിയുടെ കീഴിയിൽ അർജന്റീന ഇതുവരെ ഇറങ്ങിയത്. ഇതിൽ നാഞ്ചു തവണയും ക്ലീൻ ഷീറ്റ് നേടാനും അർജന്റീനയ്ക്കായി. നാലു ദിവസം മുമ്പ് ഏറ്റുമുട്ടിയപ്പോഴും സമാന സ്കോറിന് അർജന്റീന മെക്സിക്കോയെ തോൽപ്പിച്ചിരുന്നു.

Advertisement