ന്യൂസിലാൻഡ് പര്യടനത്തിനായി ഇന്ത്യൻ ടീം യാത്ര തിരിച്ചു

Photo: Twitter/@Jaspritbumrah93
- Advertisement -

ന്യൂസിലാൻഡ് പര്യടനത്തിനായി ഇന്ത്യൻ ടീം യാത്ര തിരിച്ചു. ഇന്നലെ രാത്രിയാണ് ഇന്ത്യൻ ടീം ന്യൂസിലാൻഡിലേക്ക് യാത്ര തിരിച്ചത്. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയെ 2-1ന് പരാജയപെടുത്തിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ന്യൂസിലാൻഡിലേക്ക് തിരിച്ചത്. ആദ്യ മത്സരം ഏകപക്ഷീയമായി തോറ്റതിന് ശേഷം ശക്തമായി തിരിച്ചുവെന്നാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ പരമ്പര സ്വന്തമാക്കിയത്.

2020ലെ ഇന്ത്യയുടെ ആദ്യ വിദേശ പര്യടനം കൂടിയാണിത്. ന്യൂസിലാൻഡിൽ ഇന്ത്യൻ ടീം അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കും. വെള്ളിയാഴ്ചയാണ് പരമ്പരയിലെ ആദ്യ ടി20 മത്സരം. കഴിഞ്ഞ വർഷത്തെ ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ 18റൺസിന് ന്യൂസിലാൻഡിനോട് തോറ്റതിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ന്യൂസിലാൻഡിനെ നേരിടുന്നത്.

Advertisement