ബേക്കലിൽ ഇന്ന് കിരീട പോരാട്ടം, അൽ മദീനയും മെഡിഗാഡും ആദ്യ കിരീടം തേടുന്നു

ബേക്കൽ അഖിലേന്ത്യാ സെവൻസിൽ ഇന്ന് കിരീട പോരാട്ടം ആണ്. ഇന്ന് നടക്കുന്ന ഫൈനലിൽ സെവൻസിൽ വമ്പന്മാരായ അൽ മദീന ചെർപ്പുളശ്ശേരിയും മെഡിഗാഡ് അരീക്കോടും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്നലെ നടന്ന സെമി പോരാട്ടത്തിൽ ലക്കി സോക്കർ ആലുവയെ പരാജയപ്പെടുത്തിയാണ് മദീന ഫൈനലിലേക്ക് എത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മദീനയുടെ വിജയം.

സെമി ഫൈനലിൽ സ്കൈ ബ്ലൂ എടപ്പാളിനെ തോൽപ്പിച്ചാണ് മെഡിഗാഡ് അരീക്കോട് ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ സെമിയിലെ വിജയം. രണ്ടു ടീമുകൾക്കും ഇത് സീസണിലെ ആദ്യ ഫൈനലാണ്.

Previous articleന്യൂസിലാൻഡ് പര്യടനത്തിനായി ഇന്ത്യൻ ടീം യാത്ര തിരിച്ചു
Next articleഡൊമനിക് തീം, വാവറിങ്ക, കാചനോവ് ഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിൽ