ദക്ഷിണാഫ്രിക്കയ്ക്ക് യാത്രയാകുന്നതിന് മുമ്പ് ഇന്ത്യന്‍ ടീമിന് മൂന്ന് ദിവസത്തെ ക്വാറന്റീന്‍

Ashwin Mayank India Test Team

ദക്ഷിണാഫ്രിക്കയിലേക്ക് യാത്രയാകുന്നതിന് മുമ്പ് ഇന്ത്യന്‍ ടീമിന് ക്വാറന്റീന്‍. മൂന്ന് ദിവസം ആണ് ടീം ക്വാറന്റീനിലിരിക്കേണ്ടത്. മുംബൈ അന്താരാഷ്ട്ര എയര്‍പോര്‍ട്ടിനടത്തുള്ള ഫൈ സ്റ്റാര് ഹോട്ടലില്‍ താരങ്ങളോട് ഇന്നലെയ്ക്കുള്ളിൽ ചെക്കിന്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

ബയോ സുരക്ഷിതമായ മാനദണ്ഡങ്ങള്‍ക്കായാണ് ഈ ആവശ്യം. മൂന്ന് ടെസ്റ്റുകള്‍ക്കും മൂന്ന് ഏകദിനങ്ങള്‍ക്കുമായി ഇന്ത്യ ഡിസംബര്‍ 16ന് ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റ് വഴിയാണ് ജോഹാന്നസ്ബര്‍ഗിലേക്ക് യാത്രയാകുന്നത്. അതേ സമയം ഇന്ത്യന്‍ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലെത്തിയ ടീമിലെ ചില താരങ്ങള്‍ അവിടെ തുടരുന്നുണ്ട്.

നവ്ദീപ് സൈനി, സൗരഭ് കുമാര്‍, ദീപക് ചഹാര്‍, അര്‍സന്‍ നാഗവാസ്വല്ല, ഹനുമ വിഹാരി, വിവേക് രാമകൃഷ്ണന്‍(ട്രെയിനര്‍) എന്നിവരാണ് സ്റ്റാന്‍ഡ് ബൈ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Previous articleവീണ്ടും വിനീഷ്യസ് മാജിക്ക്, മാഡ്രിഡ് ഡാർബിയിൽ റയൽ വിജയിച്ചു
Next article“കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് പോയിന്റും അർഹിച്ചിരുന്നു, റഫറിമാർ മെച്ചപ്പെടണം” – വുകമാനോവിച്