ഇന്ത്യയുടെ ടീം സെലക്ഷന്‍ നാളെ നടക്കില്ലെന്ന് സൂചന

- Advertisement -

വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ ജൂലൈ 19ന് നടക്കുമെന്നാണ് ഇതുവരെ ലഭിച്ച സൂചനകളെങ്കിലും അതിന് സാധ്യതയില്ലെന്ന് ഏറ്റവും പുതിയ വിവരം. നാളെയ്ക്ക് പകരം ശനിയാഴ്ചയോ ഞായറാഴ്ചയോ ആവും ടീം തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് അറിയുവാന്‍ കഴിയുന്നത്. വിരാട് കോഹ്‍ലിയും ധോണിയും വിന്‍ഡീസ് ടീമിലേക്ക് ഉണ്ടാകുമോ എന്നത് ഏവരും ഉറ്റു നോക്കുന്നതിനാല്‍ വളരെ പ്രാധാന്യമുള്ള ടീം തിരഞ്ഞെടുപ്പാണ് വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്നത്.

കോഹ്‍ലിയ്ക്ക് വിശ്രമമെന്ന നിലയിലാവും ടീമില്‍ സ്ഥാനം നല്‍കാത്തതെങ്കിലും ധോണിയെ ഇനി പരിഗണിക്കേണ്ടതില്ലെന്നാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചതെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പിന്നീട് വിരാട് കോഹ്‍ലിയ്ക്ക് വിശ്രമമുണ്ടാകില്ലെന്ന വാര്‍ത്തയും പുറത്ത് വന്നു. ഈ അഭ്യൂഹങ്ങളെല്ലാം പിന്തള്ളി നാളെ തന്നെ സെലക്ഷന്‍ യോഗമുണ്ടാകുമോ എന്നതും ആര്‍ക്കും വ്യക്തതയില്ലെന്നതാണ് സത്യം.

Advertisement